എല്ലാ വാർഡിലും ലൈബ്രറി ഒരുക്കി ചെങ്ങളായി ഗ്രാമപഞ്ചായത്ത്
Sep 16, 2023, 22:35 IST

പീപ്പിൾസ് മിഷൻ ഫോർ സോഷ്യൽ ഡെവലപ്മെന്റിന്റെ ചിങ്ങപ്പൊലി പദ്ധതിയുടെ ഭാഗമായി കണ്ണൂർ ചെങ്ങളായി ഗ്രാമപഞ്ചായത്തിലെ 18 വാർഡുകളിലായി ഒരുക്കിയത് 33 ഗ്രന്ഥാലയങ്ങൾ. ഇതിലൂടെ സമ്പൂർണ ലൈബ്രറി എന്ന നേട്ടം കൈവരിച്ചിരിക്കുകയാണ് പഞ്ചായത്ത്. സമ്പൂർണ ലൈബ്രറി പ്രഖ്യാപനം ജില്ലാ കളക്ടർ എസ്. ചന്ദ്രശേഖർ നിർവഹിച്ചു. നേരത്തെ പഞ്ചായത്തിൽ 30 ലൈബ്രറികളുണ്ടായിരുന്നു. മൂന്ന് ലൈബ്രറികളാണ് പുതുതായി ആരംഭിച്ചത്. വാർഡ്തലത്തിലാണ് പുസ്തക സമാഹരണം നടത്തിയത്.ജില്ലയിലെ മുഴുവൻ ഗ്രാമപഞ്ചായത്തുകളിലും ഓരോ വാർഡിലും ഒരു ഗ്രന്ഥാലയമെങ്കിലും ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് വി. ശിവദാസൻ എം.പിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മിഷൻ ഈ പദ്ധതി ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് വി.പി മോഹനൻ അധ്യക്ഷത വഹിച്ചു.