Times Kerala

 105 ഗ്രാം MDMA യും ആഡംബര ബൈക്കുമായി 2 പേരെ ചാവക്കാട് എക്സൈസ് പിടികൂടി

 
arrest
 105 ഗ്രാം MDMA യും ആഡംബര ബൈക്കുമായി 2 പേരെ ചാവക്കാട് എക്സൈസ് പിടികൂടി.  ചാവക്കാട് റേഞ്ച്  ഇൻസ്പെക്ടർ സി. യു. ഹരീഷും പാർട്ടിയും ചേർന്ന്, പട്രോളിംഗിനിടയിൽ, ആഡംബര ബൈക്കിൽ 5 ഗ്രാം MDMA യുമായി വന്ന യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു. ബാലുശ്ശേരി സ്വദേശി  അമർ ജിഹാദ് എസ്. എച്ച്. (27 വയസ് ) ആണ് ചാവക്കാട് ടൗണിൽ നിന്നും പിടിയിലായത്.
ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ ചാവക്കാട് സ്വദേശി ആഷിഫിനെ പിന്നീട്  ഗുരുവായൂർ KSRTC സ്റ്റാൻഡിന് സമീപത്തു നിന്ന് 100 ഗ്രാം MDMAയുമായി അറസ്റ്റ് ചെയ്തു.രാസ ലഹരി വിറ്റ് ആഡംബര ജീവിതം നയിച്ചിരുന്ന രണ്ടു പ്രതികളിൽ നിന്നുമായി വിപണിയിൽ 4 ലക്ഷം രൂപ വരെ വില വരുന്ന ലഹരിമരുന്നാണ് പിടിച്ചെടുത്തത്. 
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻ്റ് ചെയ്തു. പാർട്ടിയിൽ ഇൻസ്പെക്ടറെ കൂടാതെ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ടി.വി. അനീഷ് കുമാർ, പ്രിവൻ്റീവ്  ഓഫീസർ എ. ബി. സുനിൽ കുമാർ, പ്രിവൻ്റീവ് ഓഫീസർ  ഗ്രേഡ് ടി.ആർ. സുനിൽ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.എൻ. ബിജു, ശ്യാം. എസ്. ഡ്രൈവർ അബ്ദുൽ റഫീഖ്  എന്നിവർ ഉണ്ടായിരുന്നു.

Related Topics

Share this story