Times Kerala

 സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിനും ലേണേഴ്‌സിനും അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം

 
 സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസിനും ലേണേഴ്‌സിനും അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം
സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള നിബന്ധനയില്‍ മാറ്റം. ലൈസെൻസിന് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പുതിയ ഫോം ഉപയോഗിക്കണം. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്. ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്.  

അപേക്ഷകന്റെ കളർ വിഷൻ സ്റ്റാൻഡേർഡ് ഇഷിഹാര ചാർട്ട് ഉപയോഗിച്ച് പരിശോധിക്കുകയും കഠിനമായതോ പൂർണ്ണമായതോ ആയ വർണ്ണാന്ധത ഇല്ല എന്ന് ഫോം നം. 1A യിൽ അംഗീകൃത ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുകയും വേണമെന്ന നിര്‍ദേശം പുതിയതായി കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

അതുകൊണ്ടു തന്നെ ഇത്തരത്തിൽ മാറ്റം വരുത്തിയ ഫോമായിരിക്കണം ഇനി ഉപയോഗിക്കേണ്ടത്. അല്ലെങ്കിൽ സേവനങ്ങൾ തടസപ്പെടുമെന്നും സംസ്ഥാന ട്രാൻസ്പോർട്ട് കമ്മീഷണർ പുറത്തിറക്കിയ അറിയിപ്പിൽ അറിയിച്ചു.

Related Topics

Share this story