ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ ഇന്ന്
Sep 11, 2023, 07:12 IST

തിരുവനന്തപുരം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ച ചാണ്ടി ഉമ്മന്‍ ഇന്നു രാവിലെ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്യും. ജഗതിയിലെ പുതുപ്പള്ളി ഹൗസില്‍ നിന്നാകും സത്യപ്രതിജ്ഞയ്ക്കായി അദ്ദേഹം എത്തുക. ചോദ്യോത്തര വേളയ്ക്കുശേഷം പത്തു മണിക്കാകും ചാണ്ടി ഉമ്മന്‍ നിയമസഭ അംഗമായി സത്യപ്രതിജ്ഞ ചെയ്യുക.