Times Kerala

ഇടിമിന്നലോടുകൂടിയ ശക്തമായ മഴയ്ക്ക് സാധ്യത; പത്ത് ജില്ലകളില്‍ ജാഗ്രത നിർദേശം 
 

 
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെട്ടു; കേരളത്തിൽ അഞ്ച് ദിനം വ്യാപക മഴ, ചിലയിടങ്ങളിൽ കനക്കും; മുന്നറിയിപ്പ്

തിരുവനന്തപുരം: ഞായറാഴ്ചയും തിങ്കളാഴ്ചയും കേരളത്തില്‍ വിവിധ ജില്ലകളില്‍ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ഞായറാഴ്ച പത്ത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ആണ്. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലാണ് ജാഗ്രതാനിര്‍ദേശം. ഇടുക്കി, മലപ്പുറം ജില്ലകളില്‍ തിങ്കളാഴ്ചയും യെല്ലോ അലര്‍ട്ടാണ്.

24 മണിക്കൂറില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ കിട്ടിയേക്കാം. ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ നിലവില്‍ എല്ലാ ജില്ലകളിലും ഗ്രീന്‍ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഞായറാഴ്ച വടക്കന്‍ കേരളത്തിന്റേയും കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളിലും 40 മുതല്‍ 45 കിലോമീറ്റര്‍ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്നും പ്രവചനമുണ്ട്.

Related Topics

Share this story