Times Kerala

കേന്ദ്ര പോലീസ് സേനയിലെ കോണ്‍സ്റ്റബിള്‍ പരീക്ഷ ഇനി മലയാളത്തിലും

 
കേന്ദ്ര പോലീസ് സേനയിലെ കോണ്‍സ്റ്റബിള്‍ പരീക്ഷ ഇനി മലയാളത്തിലും

ന്യൂഡല്‍ഹി: കേന്ദ്ര പോലീസ് സേന (CAPF) യിലേക്കുള്ള കോണ്‍സ്റ്റബിള്‍ പരീക്ഷ ഹിന്ദിക്കും ഇംഗ്ലീഷിനും പുറമേ മറ്റ് 13 പ്രദേശിക ഭാഷകളിലും എഴുതാൻ അവസരം. ഇതാദ്യമായിട്ടാണ് മറ്റ് പ്രാദേശിക ഭാഷകളിലായി പരീക്ഷയെഴുതാൻ അവസരം നല്‍കുന്നത്. മലയാളം, അസമീസ്, ബംഗാളി, ഗുജറാത്തി, മറാത്തി, കന്നഡ, തമിഴ്, തെലുഗ്‌, ഒഡിയ, ഉറുദു, പഞ്ചാബി, മണിപ്പൂരി, കൊങ്കണി എന്നീ പ്രാദേശിക ഭാഷകളാണ് ഇത്തവണ പരീക്ഷയ്ക്ക് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഫെബ്രുവരി 20 മുതല്‍ മാര്‍ച്ച് ഏഴ്‌ വരെയായിരിക്കും കോണ്‍സ്റ്റബിള്‍ പരീക്ഷ നടത്തുക. 128 കേന്ദ്രങ്ങളിലായി നടത്തുന്ന പരീക്ഷയ്ക്ക് 48 ലക്ഷം പേരാണ് അപേക്ഷിച്ചിരിക്കുന്നത്. കേന്ദ്രപോലീസ് സേനയിലേക്ക് യുവാക്കള്‍ക്ക് തുല്യതൊഴിലവസരം ലഭ്യമാക്കുക എന്ന ലക്ഷ്യം മുന്നിൽ കണ്ടാണ് പ്രാദേശിക ഭാഷകള്‍ ഉള്‍പ്പെടുത്തിയതിന് പിന്നിലെന്ന്‌ അധികൃതര്‍ വ്യക്തമാക്കുന്നു

സ്റ്റാഫ് സെലക്ഷന്‍ കമ്മീഷന്റെ കോണ്‍സ്റ്റബിള്‍ പരീക്ഷ രാജ്യത്തെ പ്രമുഖ പരീക്ഷകളിലൊന്നാണ്. ലക്ഷകണക്കിന് പേര്‍ ഈ തസ്തികയിലേക്ക് അപേക്ഷിക്കാറുണ്ട്‌.

Related Topics

Share this story