ജ​നു​വ​രി 23 മു​ത​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ആ​രം​ഭി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം

news
 ന്യൂ​ഡ​ൽ​ഹി: എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി 23 മു​ത​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ആ​രം​ഭി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ നീ​ക്കം. നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ജ​ന്മ​ദി​നം ഉ​ൾ​പ്പെ​ടു​ത്തി എ​ല്ലാ വ​ർ​ഷ​വും ജ​നു​വ​രി 24 ന് ​പ​ക​രം 23 മു​ത​ൽ റി​പ്പ​ബ്ലി​ക് ദി​ന ആ​ഘോ​ഷ​ങ്ങ​ൾ ആ​രം​ഭി​ക്കാ​നാ​ണ് തീ​രു​മാ​നം എടുത്തിരിക്കുന്നത് . സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ജ​ന്മ​ദി​നം പ​രാ​ക്രം ദി​വ​സാ​മായി കേ​ന്ദ്രം നേ​ര​ത്തെ ആ​ച​രി​ക്കാ​ൻ തു​ട​ങ്ങി​യി​രു​ന്നു.സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​നെ ആ​ദ​രി​ക്കാ​നു​ള്ള തീ​രു​മാ​ന​ത്തെ അ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ച്ചു​മ​ക​ൻ അ​ഭി​ന​ന്ദി​ച്ചു. എ​ന്നാ​ൽ നേ​താ​ജി​യു​ടെ എ​ല്ലാ​വ​രേ​യും ഉ​ൾ​ക്കൊ​ള്ളു​ന്ന പ്ര​ത്യ​യ​ശാ​സ്ത്ര​മാ​ണ് ന​ട​പ്പാ​ക്കേ​ണ്ട​തെ​ന്ന് കൊ​ച്ചു​മ​ക​ൻ ച​ന്ദ്ര​കു​മാ​ർ ബോ​സ് പ​റ​ഞ്ഞു.

Share this story