Times Kerala

ആർഎൽവി രാമകൃഷ്ണനെതിരെ ജാതി അധിക്ഷേപം; സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി  

 
efefe

ആർഎൽവി രാമകൃഷ്ണനെതിരായ ജാതി പീഡനക്കേസിൽ നർത്തകി സത്യഭാമയോട് കീഴടങ്ങാൻ ഹൈക്കോടതി നിർദേശിച്ചു. തിരുവനന്തപുരം കോടതിയിൽ ഹാജരാകാനാണ് നിർദേശം. കീഴ്ക്കോടതി ജാമ്യാപേക്ഷ പരിഗണിച്ച് ഉചിതമായ തീരുമാനമെടുക്കണമെന്നും സിംഗിൾ ബെഞ്ച് പറഞ്ഞു. സത്യഭാമ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ തീർപ്പാക്കാനാണ് ഹൈക്കോടതിയുടെ നിർദേശം.

അധിക്ഷേപകരമായ പരാമർശം നടത്തിയതിന് പിന്നാലെ സത്യഭാമയ്‌ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. ആർഎൽവി രാമകൃഷ്ണൻ്റെ പരാതിയിൽ തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസ് കേസെടുത്തു. എസ്‌സി/എസ്ടി വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സത്യഭാമയ്‌ക്കെതിരെ ജാമ്യമില്ലാ വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രാമകൃഷ്ണൻ ചാലക്കുടി ഡിവൈഎസ്പിക്ക് പരാതി നൽകി. പരാതി തുടർനടപടികൾക്കായി തിരുവനന്തപുരം പോലീസിന് കൈമാറി.

Related Topics

Share this story