Times Kerala

 വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ക്ക​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി

 
 വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ക്ക​ണം: മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി
കോ​ട്ട​യം: മ​ല​യോ​ര ക​ർ​ഷ​ക​ർ നേ​രി​ടു​ന്ന വ​ന്യ​ജീ​വി ആ​ക്ര​മ​ണം വ​നം ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്നു​ള്ള ഗു​രു​ത​ര​മാ​യ കൃ​ത്യ​വി​ലോ​പം മൂ​ല​മാ​ണെ​ന്ന് ത​ല​ശേ​രി അ​തി​രൂ​പ​താ ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി. വ​ന്യ​ജീ​വി​ക​ൾ ജ​ന​വാ​സ മേ​ഖ​ല​യി​ലി​റ​ങ്ങി​യ ഘ​ട്ട​ത്തി​ൽ യാ​തൊ​രു മു​ന്ന​റി​യി​പ്പും ഉ​ദ്യോ​ഗ​സ്ഥ​ർ ന​ൽ​കു​ന്നി​ല്ല. 

കൃ​ത്യ വി​ലോ​പം ന​ട​ത്തി​യാ​ലും ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ യാ​തൊ​രു ന​ട​പ​ടി​യും ഉ​ണ്ടാ​കു​ന്നി​ല്ല എ​ന്ന​ത് കൊ​ണ്ടാ​ണ് ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ആ​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ അദ്ദേഹം വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ മ​ന​പൂ​ർ​വ​മു​ള്ള ന​ര​ഹ​ത്യ​യ്ക്ക് കേ​സെ​ടു​ക്ക​ണ​മെന്നും ആവശ്യപ്പെട്ടു. 

 
മ​നു​ഷ്യ​ജീ​വ​ന് സ​ർ​ക്കാ​ർ വി​ല​യി​ടു​ന്ന​ത് 10 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ്. സ​ർ​ക്കാ​രി​ന്‍റെ പ​ണ​മ​ല്ല ക​ർ​ഷ​ക​ന് വേ​ണ്ട​ത് അ​വ​ന്‍റെസ്വ​ത്തി​നും ജീ​വ​നും സു​ര​ക്ഷി​ത​ത്വം വേ​ണ​മെ​ന്നും ക​ർ​ഷ​ക​ർ എ​ത്ര മു​റ​വി​ളി കൂ​ട്ടി​യാ​ലും അ​വ​ർ അ​സം​ഘ​ടി​ത​രാ​ണെ​ന്ന​തി​നാ​ലാ​ണ് ഈ ​അ​വ​ഗ​ണ​ന​യെ​ന്നും ബി​ഷ​പ് പ​റ​ഞ്ഞു.

മു​ഖ്യ​മ​ന്ത്രി ഉ​ൾ​പ്പെ​ടെ​യു​ള്ള ഭ​ര​ണ​നേ​തൃ​ത്വ​ങ്ങ​ൾ വി​ഷ​യ​ത്തി​ൽ കൃ​ത്യ​മാ​യ നി​ല​പാ​ട് എ​ടു​ക്ക​ണം എ​ന്നും മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി ആ​വ​ശ്യ​പ്പെ​ട്ടു.

Related Topics

Share this story