Times Kerala

 പതിനേഴുകാരിയെ വസതിയിലെത്തിച്ച് ബലാത്സം​ഗം ചെയ്ത അധ്യാപകനെതിരെ കേസ്

 
 പതിനേഴുകാരിയെ വസതിയിലെത്തിച്ച് ബലാത്സം​ഗം ചെയ്ത അധ്യാപകനെതിരെ കേസ്
 

ലഖ്നോ: ഉത്തർപ്രദേശിൽ പതിനേഴുകാരിയെ ബലാത്സം​ഗം ചെയ്ത് അധ്യാപകൻ. ചൊവ്വാഴ്ചയായിരുന്നു സംഭവം നടന്നത്. കുട്ടിയെ പ്രതി വീട്ടിലേക്ക് വിളിച്ചുവരുത്തുകയും പിന്നാലെ ലൈം​ഗികമായി പീഡിപ്പിക്കുകയുമായിരുന്നു. സംഭവം പുറത്തുപറഞ്ഞാൽ പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന് കുട്ടിയെ ഭീഷണിപ്പെടുത്തിയതായാണ് റിപ്പോർട്ട്.

കുട്ടി മാതാപിതാക്കളെ വിവരമറിയിച്ചതോടെയാണ് സംഭവം പുറത്തറിയുന്നത്. മാതാപിതാക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതിക്കെതിരെ പോക്സോ ഉൾപ്പെടെയുളള വകുപ്പുകൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി പൊലീസ് അറിയിച്ചു. സംഭവത്തിന് ശേഷം പ്രതി ഒളിവിലാണ്. ഇയാൾക്കായുള്ള തെരച്ചിൽ പുരോ​ഗമിക്കുകയാണ്.

Related Topics

Share this story