Times Kerala

 ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ ത​ട​ഞ്ഞ സം​ഭ​വം: സ​മ​ര​ക്കാ​ർ​ക്കെ​തി​രെ കേ​സ്

 
ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നെ​ത്തി​യ പെ​ൺ​കു​ട്ടി​യെ ത​ട​ഞ്ഞ സം​ഭ​വം: സ​മ​ര​ക്കാ​ർ​ക്കെ​തി​രെ കേ​സ്
 

തി​രു​വ​ന​ന്ത​പു​രം: മു​ട്ട​ത്ത​റ​യി​ൽ ഡ്രൈ​വിം​ഗ് ടെ​സ്റ്റി​നെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ ത​ട​ഞ്ഞ​തി​ന് സ​മ​ര​ക്കാ​ർ​ക്കെ​തി​രെ കേസെടുത്തു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും മാ‍​ർ​ഗ​ത​ട​സം സൃ​ഷ്ടി​ച്ച​തി​നു​മാ​ണ് ക​ണ്ടാ​ല​റി​യാ​വു​ന്ന സ​മ​ര​ക്കാ​ർ​ക്കെ​തി​രെ കേ​സെ​ടു​ത്ത​ത്.

ടെ​സ്റ്റി​നെ​ത്തി​യ മ​ക​ളെ​യും ത​ന്നെ​യും ത​ട​യു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു​വെ​ന്നാ​രോ​പി​ച്ചു മോ​ട്ടോ​ർ വെ​ഹി​ക്കി​ൾ ഗ​സ​റ്റ​ഡ്‌ ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി കൂ​ടി​യാ​യ വി​നോ​ദ് വ​ലി​യ​തു​റ​യാ​ണ് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യ​ത്.

Related Topics

Share this story