Times Kerala

 അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പതിനേഴുകാരനെതിരെ കേസ്

 
അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പതിനേഴുകാരനെതിരെ കേസ്
 

ഭോപാൽ: മധ്യപ്രദേശിൽ അയൽവാസിയായ അഞ്ചുവയസുകാരിയെ പീഡിപ്പിച്ച പതിനേഴുകാരനെതിരെ കേസെടുത്തു. അ​ഗർ മൽവ ജില്ലയിൽ ഞായറാഴ്ചയാണ് സംഭവം നടന്നത്.

വീടിന് പുറത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന പെൺകുട്ടിയെ പ്രതി സ്വന്തം വീട്ടിലേക്ക് വിളിച്ചുവരുത്തിയ ശേഷം ബലാത്സം​ഗം ചെയ്യുകയായിരുന്നു. രാത്രി വയറുവേദന അനുഭവപ്പെട്ടതോടെ കുട്ടി മാതാപിതാക്കളെ വിവരമറിയിക്കുകയും പിന്നാലെ കുടുംബം പൊലീസിൽ പരാതി നൽകുകയുമായിരുന്നു. സംഭവത്തിന് ശേഷം പ്രതി ഒളിവിൽ പോയതായാണ് റിപ്പോർട്ട്. വൈദ്യപരിശോധനയിൽ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. സംഭവത്തിൽ പ്രതിയായ പ്രായപൂർത്തിയാകാത്ത ആൺകുട്ടിക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.  

Related Topics

Share this story