Times Kerala

താമരശ്ശേരി ചുരത്തിൽ കാർ മുപ്പതടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം 

 
 ലോറി കുടുങ്ങി; താമരശ്ശേരി ചുരത്തിൽ ഗതാഗതക്കുരുക്ക്

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വീണ്ടും അപകടം. ചുരത്തിന്റെ ഒന്നാം വളവിന് സമീപം കാർ താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. നിലമ്പൂർ പോത്തുകല്ല് സ്വദേശികളുടെ കാറാണ് അപകടത്തിൽപ്പെട്ടത്. കാർ നിയന്ത്രണം വിട്ട് മുപ്പത് അടി താഴ്ചയിലേക്ക് മറിയുകയായിരുന്നു. യാത്രക്കാർക്ക് പരിക്കുണ്ട്. ആരുടെയും പരിക്ക് ഗുരുതരമല്ല. ഇന്ന് പുലർച്ചെയായിരുന്നു അപകടം നടന്നത്.

Related Topics

Share this story