Times Kerala

കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; റോഡിൽ തലയിടിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

 
കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം; റോഡിൽ തലയിടിച്ചുവീണ സ്കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം

തൃശ്ശൂര്‍: കാറുമായി കൂട്ടിയിടിച്ച് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം. കുരിയച്ചിറ കുണ്ടുകാട് വട്ടായി സ്വദേശി  അറക്കമൂലയിൽ വീട്ടിൽ 35 വയസ്സുള്ള ബിൻസ് കുര്യനാണ് അപകടത്തിൽ മരിച്ചത്. സ്കൂട്ടറിൽ ബിൻസിന് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് വട്ടായി സ്വദേശി കൊച്ചുകുന്നേൽ വീട്ടിൽ സനുവിന് അപകടത്തിൽ പരിക്ക് പറ്റി. ഇന്ന് രാവിലെയായിരുന്നു അപകടം നടന്നത്.

കേച്ചേരി തലക്കോട്ടുകരയിലായിരുന്നു അപകടം. കേച്ചേരി ഭാഗത്തുനിന്നും വടക്കാഞ്ചേരി ഭാഗത്തേക്ക് വന്ന കാറും എതിർദിശയിൽ വരികയായിരുന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ ബിൻസ് റോഡിൽ തലയിടിച്ച് വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ബിൻസിനെ തൃശ്ശൂര്‍ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

Related Topics

Share this story