വിയ്യൂർ ജയിലിൽ നിന്ന് കഞ്ചാവും, മൊബൈലും പിടികൂടി ; കണ്ടെടുത്തത് കെവിന്‍ വധക്കേസ് പ്രതിയുടെ ബ്ലോക്കില്‍ നിന്ന്

crime
 തൃശൂർ : വിയ്യൂർ സെൻട്രൽ ജയിലിൽ അധികൃതർ നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണും കഞ്ചാവും പിടികൂടി. കെവിൻ ദുരഭിമാനക്കൊലക്കേസിലെ പ്രതി ടിറ്റോ ജെറോമിന്‍റെ ബ്ലോക്കിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവും മൊബൈലും ലഭിച്ചത്.ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നുവെന്ന ആരോപണത്തെത്തുടർന്ന് ടിറ്റോയെ കഴിഞ്ഞ ചൊവ്വാഴ്‌ച ഇ 2 ബ്ലോക്കിൽ ഐസലേഷൻ സെല്ലിലേക്ക് മാറ്റിയിരുന്നു. സെല്ലിന് സമീപം മറ്റൊരു തടവുകാരൻ ബക്കറ്റുമായി നിൽക്കുന്നതിൽ സംശയം തോന്നിയ അധികൃതർ നടത്തിയ പരിശോധനയിലാണ് കഞ്ചാവും സിം ഇല്ലാത്ത മൊബൈൽഫോണും കണ്ടെത്തിയത്. തുടർന്ന് ഡിജിപിയുടെ നിർദേശ പ്രകാരം ടിറ്റോ ജെറോമിനെ അതിസുരക്ഷാ ജയിലിലേക്ക് മാറ്റി.

Share this story