HomeKeralaഅടൂരിലെ സ്ഥാനാർത്ഥി തർക്കം: കറുത്ത വസ്ത്രമണിഞ്ഞ് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ച്...

അടൂരിലെ സ്ഥാനാർത്ഥി തർക്കം: കറുത്ത വസ്ത്രമണിഞ്ഞ് ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിച്ച് ബാബു ദിവാകരൻ | Babu Divakaran

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പിൽ അടൂർ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി പരിഗണിക്കാതിരുന്നതിൽ പ്രതിഷേധിച്ച് പത്തനംതിട്ട ഡി.സി.സി ജനറൽ സെക്രട്ടറി ബാബു ദിവാകരൻ പാർട്ടി പദവികൾ രാജിവെച്ചു. അടൂരിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ കറുത്ത വസ്ത്രം ധരിച്ച് അദ്ദേഹം പ്രതിഷേധം രേഖപ്പെടുത്തി.(Candidate dispute, Babu Divakaran protests in front of Gandhi statue wearing black)

കോൺഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ ചോദ്യങ്ങളാണ് അദ്ദേഹം ഉയർത്തിയത്. കേരളത്തിൽ നീതിക്കായി ശബ്ദമുയർത്തുന്ന വി.ഡി. സതീശൻ സ്വന്തം പാർട്ടിയിലും അത് നടപ്പിലാക്കണ്ടേ എന്ന് അദ്ദേഹം ചോദിച്ചു. സംവരണ മണ്ഡലങ്ങളിൽ സ്ഥാനാർത്ഥി നിർണ്ണയത്തിൽ അനാസ്ഥയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

അടൂരിൽ വിജയസാധ്യതയുള്ള ഒരു സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ തന്റെ രാജി പിൻവലിക്കാൻ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. പാർട്ടി വിട്ട് മറ്റൊരു പ്രസ്ഥാനത്തിലേക്ക് പോകില്ലെന്നും എന്നാൽ നിലവിലെ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം അറിയിച്ചു.

Clickable Info Box