രോഗികളെ പരിചരിക്കാനെന്ന വ്യാജേനയെത്തി; വയോധികയുടെ മാല ഊരിയെടുത്ത സംഘം മുങ്ങി

ശനിയാഴ്ച രാവിലെ 11.30 ടെയാണ് സ്ത്രീകൾ ഇവരുടെ വീട്ടിലെത്തിയത്. വാർധക്യ സഹജമായ അസുഖങ്ങൾ ബാധിച്ചവരെ പരിപാലിക്കാൻ എത്തിയവരാണ് തങ്ങളെന്ന് പരിചയപ്പെടുത്തിയാണ് സംസാരിച്ചത്. മാലയുടെ കൊളുത്ത് ഊരി കിടക്കുകയാെണന്ന് പറയുകയും ഇത് ശരിയാക്കി തരാമെന്ന് പറഞ്ഞു ഊരിയെടുക്കുകയും ചെയ്തു. എന്നിട്ട് മാലയുടെ കൊളുത്ത് ശരിയാക്കുന്ന രീതിയിൽ അഭിനയിക്കുന്നതിനിടയിൽ സ്ത്രീകളുടെ ൈകെയിൽ കരുതിയിരുന്ന മുക്കുപണ്ട മാല അണിയിച്ചു കൊടുത്തു.
സംശയം തോന്നിയ വയോധിക ബഹളം വെച്ചു. ഇതിനിടയിൽ വീട്ടിൽ ഉറങ്ങിക്കിടക്കുകയായിരുന്ന ഇവരുടെ ചെറുമകൻ അഭിഷേക് ബഹളം കേട്ട് പുറത്തേക്ക് വന്നു. അപ്പോഴേക്കും സ്ത്രീകൾ കടന്നു കളഞ്ഞിരുന്നു . പൊലീസ് എത്തി അന്വേഷണം നടത്തിയെങ്കിലും കവർച്ച നടത്തിയവരെ കണ്ടെത്താൻ കഴിഞ്ഞില്ല.