ഫ്‌ളാറ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചു; വിമാനത്താവള ഉദ്യോഗസ്ഥനെതിരേ ലൈംഗിക പീഡന പരാതി

rape
 തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഉന്നത ഉദ്യോഗസ്ഥനെതിരെ പീഡനാരോപണം. വിമാനത്താവളത്തിലെ ചീഫ് എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍ മധുസൂദന റാവുവിനെതിരെയാണ് വിമാനത്താവളത്തിലെ താത്കാലിക ജീവനക്കാരി പരാതി നല്‍കിയത്. വിമാനത്താവളത്തിന്റെ നടത്തിപ്പ് അവകാശമുള്ള അദാനി ഗ്രൂപ്പിന്റെ ഉദ്യോഗസ്ഥാനാണ് മധുസൂധന റാവു. തന്നെ ഫല്‍റ്റിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചുവെന്നാണ് പരാതി. മധുസൂധന റാവുവിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്.ജീവനക്കാരിയുടെ പരാതിയില്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. തുമ്പ പോലീസാണ് കേസെടുത്തിരിക്കുന്നത്. ഇയാളുടെ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് വിവരം.

Share this story