ഉപതെരഞ്ഞെടുപ്പ്; പ്രാദേശിക അവധി പ്രഖ്യാപിച്ചു
May 20, 2023, 10:50 IST

കോട്ടയം: കോട്ടയം ജില്ലയിൽ 2023 മേയ് 30ന് ഉപതിരഞ്ഞെടുപ്പ് നടക്കുന്ന കോട്ടയം നഗരസഭാ 38-ാം വാർഡ്, പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ്, മണിമല ഗ്രാമപഞ്ചായത്ത് ആറാം വാർഡ് എന്നീ നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വരുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ ഓഫീസുകൾക്കും മേയ് 30നും പോളിംഗ് സ്‌റ്റേഷനുകളായി ഉപയോഗിക്കുന്ന സ്‌കൂളുകൾക്ക് മേയ് 29, 30 എന്നീ തീയതികളിലും അവധി ആയിരിക്കും.
ഈ നിയോജക മണ്ഡലങ്ങളുടെ പരിധിയിൽ വോട്ടെടുപ്പ് അവസാനിക്കുന്ന മേയ് 30ന് വൈകിട്ട് 6 മണിക്ക് മുമ്പുള്ള 48 മണിക്കൂറും വോട്ടെണ്ണൽ ദിനമായ മേയ് 31 നും സമ്പൂർണ്ണ മദ്യനിരോധനം ഏർപ്പെടുത്തി. പ്രസ്തൂത വാർഡിലെ വോട്ടർമാരായ സർക്കാർ, അർധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, നിയമാനുസൃത കമ്പനികൾ, ബോർഡുകൾ, കോർപറേഷനുകൾ എന്നീ സ്ഥാപനങ്ങളിലെ ജീവനക്കാർക്ക് പ്രസ്തുത വാർഡിലെ വോട്ടറാണെന്ന് തെളിയിക്കുന്ന രേഖ സഹിതം അപേക്ഷിച്ചാൽ വോട്ടു ചെയ്യുന്നതിന് പ്രത്യേക അനുമതി ബന്ധപ്പെട്ട മേലധികാരികൾ അനുവദിച്ചു നൽകണം.