ബസ്‌ ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം; ബൈക്ക് യാത്രികൻ മരിച്ചു, പത്തിലേറെ പേർക്ക് പരുക്ക്

ബസ്‌ ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം; ബൈക്ക് യാത്രികൻ മരിച്ചു, പത്തിലേറെ പേർക്ക് പരുക്ക്
കോ​ഴി​ക്കോ​ട്:  മാവൂർ കൽപ്പള്ളിയിൽ ബസ്‌ ബൈക്കിലിടിച്ച് മറിഞ്ഞ് അപകടം. റോഡ് അരികിലെ പാടത്തേക്കാണ് ബസ് മറിഞ്ഞത്. ബൈക്ക് യാത്രികൻ മാവൂർ സ്വദേശി അർജുൻ സുധീർ (40) മരിച്ചു. ബസിലുണ്ടായിരുന്ന പത്തിലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്.  കോഴിക്കോട് നിന്നും മാവൂരിലേക്ക് പോകുന്ന ബസാണ് അപകടത്തിൽപ്പെട്ടത്.  ക്രൈൻ ഉപയോഗിച്ചാണ് ബസ് ഉയർത്തിയത്. യാത്രക്കാരെ പുറത്തെടുത്തു. പരുക്കേറ്റവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Share this story