Times Kerala

 ബജറ്റ് 2024 | മ​ദ്യവി​ല കൂ​ടും 

 
ഹോളി ആഘോഷം; ദില്ലിയില്‍ ഒറ്റ ദിവസം വിറ്റത് 26 ലക്ഷം കുപ്പി മദ്യം

തി​രു​വ​ന​ന്ത​പു​രം: മ​ദ്യ​ത്തി​നു വി​ല കൂ​ട്ടു​മെ​ന്ന് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ബജറ്റ് പ്രഖ്യാപനത്തിൽ വ്യക്തമാക്കി. ഇ​ന്ത്യ​ൻ നി​ർ​മി​ത വി​ദേ​ശ മ​ദ്യ​ത്തി​ന് എ​ക്സൈ​സ് തീ​രു​വ ലി​റ്റ​റി​ന് 10 രൂ​പ കൂ​ട്ടും. ഗ​ൽ​വ​നേ​ജ് ഫീ​സി​ന​ത്തി​ൽ 200 കോ​ടി സ​മാ​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

ഭൂമിയുടെ ന്യായവിലയും സ്റ്റാമ്പ് ഡ്യൂട്ടിയും പരിഷ്കരിക്കും; മുദ്രപത്ര നിയമം ഭേദഗതി ചെയ്യും

ഭൂമിയുടെ ന്യായവില പരിഷ്കരിക്കുമെന്ന് ബജറ്റിൽ ധനമന്ത്രിയുടെ പ്രഖ്യാപനം. ന്യായവില കുറ്റമറ്റ രീതിയിൽ പരിഷ്കരിക്കുമെന്നും ഉപയോഗത്തിന് അനുസരിച്ചാകും ന്യായവില നിശ്ചയിക്കുകയെന്നും മന്ത്രി ബജറ്റവതരണത്തിൽ വ്യക്തമാക്കി. ഇതോടൊപ്പം സ്റ്റാമ്പ് ഡ്യൂട്ടിയും പരിഷ്കരിക്കുമെന്നും മന്ത്രി അറിയിച്ചു. മുദ്രപത്ര നിയമം ഭേദഗതി ചെയ്യുമെന്നും മന്ത്രി അറിയിച്ചു. റെവന്യൂ രേഖകൾ പരിശോധിക്കാൻ ഫീസ് ഏർപ്പെടുത്തി.ലീസ് കരാറുകാരുടെ സ്റ്റാമ്പ് ഡ്യൂട്ടി കൂട്ടി. രജിസ്ട്രേഷൻ പട്ടികയും പുതുക്കും. പാട്ടഭൂമിക്ക് ന്യായവില അനുസരിച്ച് സ്റ്റാമ്പ് ഡ്യൂട്ടി ഏർപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി.

Related Topics

Share this story