Times Kerala

 എറണാകുളത്ത് വാഹനാപകടത്തില്‍ ബി.ടെക് വിദ്യാര്‍ത്ഥിനി മരിച്ചു

 
എറണാകുളത്ത് വാഹനാപകടത്തില്‍ ബി.ടെക് വിദ്യാര്‍ത്ഥിനി മരിച്ചു
 കൊല്ലം: എറണാകുളത്ത് വാഹനാപകടത്തില്‍ ബി.ടെക് വിദ്യാര്‍ത്ഥിനിക്ക് ദാരുണാന്ത്യം. മുംബൈയില്‍ സ്ഥിരതാമസക്കാരായ കൊല്ലം ശാസ്താംകോട്ട പെരുവേലിക്കര കലവറ വീട്ടില്‍ പരേതനായ
പത്മകുമാറിന്റെയും രശ്മി.എസ് പിള്ളയുടെയും ഏക മകള്‍ ഗൗരി പത്മകുമാര്‍(18) ആണ് മരിച്ചത്. സുഹൃത്തിനൊപ്പം സ്കൂട്ടറില്‍ സഞ്ചരിക്കവേ എതിര്‍ദിശയില്‍ നിന്നെത്തിയ വാഹനം ഇടിക്കുകയായിരുന്നു. മൃതദേഹം എറണാകുളത്ത് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. സംസ്ക്കാരം നാളെ (വ്യാഴം) ഉച്ച കഴിഞ്ഞ് പെരുവേലിക്കരയിലെ കുടുംബവീട്ടില്‍. ഗൗരിയുടെ പിതാവ് പത്മകുമാര്‍ ഒരു വര്‍ഷം മുൻപ് കോവിഡ് ബാധിച്ചാണ് മരിച്ചത്.

Related Topics

Share this story