ബ്രഹ്മപുരം തീപ്പിടുത്തം; മുഖ്യമന്ത്രി ഇന്ന് നിയമസഭയിൽ പ്രസ്താവന നടത്തും
Wed, 15 Mar 2023

ബ്രഹ്മപുരം തീപിടിത്തത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തും. ചട്ടം 300 അനുസരിച്ചാകും പ്രസ്താവന. തീപിടിത്തം ഉണ്ടായി രണ്ടാഴ്ചയോടടുത്തിട്ടും മുഖ്യമന്ത്രി ഇതുവരെയും വിഷയത്തിൽ പ്രതികരിച്ചിരുന്നില്ല. മുഖ്യമന്ത്രി ഒളിച്ചോടുകയാണെന്ന് ആരോപണം ഉയർത്തിയ പ്രതിപക്ഷം കഴിഞ്ഞ രണ്ടു ദിവസവും സഭ നടപടികൾ ബഹിഷ്കരിച്ചിരുന്നു. തീയണയ്ക്കാൻ പരിശ്രമിച്ച അഗ്നിരക്ഷാ സേനാംഗങ്ങളെ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു. പക്ഷേ കൂടുതൽ ഒന്നും പ്രതികരിക്കാൻ അദ്ദേഹം തയ്യാറായിരുന്നില്ല. നിയമസഭയിൽ പ്രതിപക്ഷം വിഷയം ഉയർത്തി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.