ബ്ര​ഹ്മ​പു​രം തീ​പി​ടിത്തം; കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ന് 100 കോ​ടി പി​ഴ ചു​മ​ത്തി ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ

ബ്ര​ഹ്മ​പു​രം തീ​പി​ടിത്തം; കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ന് 100 കോ​ടി പി​ഴ ചു​മ​ത്തി ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ
കൊ​ച്ചി: ബ്ര​ഹ്മ​പു​രം മാ​ലി​ന്യ​പ്ലാ​ന്‍റി​ലു​ണ്ടാ​യ തീ​പി​ടിത്ത​ത്തി​ൽ കൊ​ച്ചി കോ​ർ​പ്പ​റേ​ഷ​ന് 100 കോ​ടി പി​ഴ ചു​മ​ത്തി ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ. തു​ക ഒ​രു മാ​സ​ത്തി​നു​ള്ളി​ൽ ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് കൈ​മാ​റ​ണ​മെ​ന്നാ​ണ് നി​ർ​ദേ​ശം. ദു​ര​ന്ത​ത്തെ​തു​ട​ർ​ന്നു​ണ്ടാ​യ ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി ഈ ​തു​ക ഉ​പ​യോ​ഗി​ക്ക​ണം.  നേരത്തെ സംഭവത്തിൽ സംസ്ഥാന സർക്കാരിന് 500 കോടി രൂപ പിഴയീടാക്കുമെന്ന് ട്രൈബ്യൂണൽ മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് നടപടി.

സ​ർ​ക്കാ​രി​ന്‍റെ ഭ​ര​ണ നി​ര്‍​വ​ഹ​ണ​ത്തി​ലെ വീ​ഴ്ച​യാ​ണ് ഇ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ലേ​ക്ക് ന​യി​ച്ച​തെ​ന്നും മാ​ലി​ന്യ​പ്ലാ​ന്‍റി​ലെ തീ​പി​ടിത്ത​ത്തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്തം സം​സ്ഥാ​ന സ​ർ​ക്കാ​രി​നാ​ണെ​ന്നും ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ വെ​ള്ളി​യാ​ഴ്ച വി​മ​ർ​ശി​ച്ചി​രു​ന്നു.  തീ​പി​ടിത്ത​ത്തി​ന് ഉ​ത്ത​ര​വാ​ദി​ക​ളാ​യ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രെ ക്രി​മി​ന​ൽ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നും ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ നി​ർ​ദേ​ശി​ച്ചി​ട്ടു​ണ്ട്.

ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ സ്വ​മേ​ധ​യ എ​ടു​ത്ത കേ​സി​ലാ​ണ് വി​മ​ർ​ശ​നം. ആ​റാം തീ​യ​തി​യി​ലെ മാ​ധ്യ​മ വാ​ർ​ത്ത​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ദേ​ശീ​യ ഹ​രി​ത ട്രൈ​ബ്യൂ​ണ​ൽ സ്വ​മേ​ധ​യ കേ​സെ​ടു​ത്ത​ത്. ജ​സ്റ്റീ​സ് എ.​കെ. ഗോ​യ​ൽ അ​ധ്യ​ക്ഷ​നാ​യ ബെ​ഞ്ചി​ന്‍റേ​താ​ണ് വി​മ​ർ​ശ​നം.

Share this story