ബ്രഹ്മപുരം തീപിടിത്തം: കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ജെബി മേത്തർ
Tue, 14 Mar 2023

ന്യൂഡൽഹി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് ജെബി മേത്തർ എംപി. പരിസ്ഥിതി മന്ത്രി ഭൂപേന്ദർ യാദവിനും ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യക്കുമാണ് ജെബി മേത്തർ നിവേദനം നൽകിയത്. തീപിടിത്തത്തെ തുടർന്നുണ്ടായ പാരിസ്ഥിതിക ആഘാതം പഠിക്കാൻ വിദഗ്ധ സംഘത്തെ അയ്ക്കണമെന്ന് എംപി ആവശ്യപ്പെട്ടു. വിദഗ്ധ ഡോക്ടർമാരുടെ സംഘത്തെ കൊച്ചിയിലേക്ക് അയക്കണമെന്നും എംപി ആവശ്യപ്പെട്ടു. മാലിന്യപ്പുക മൂലം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളാണ് പരിസരവാസികള്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്നും കേന്ദ്ര സഹായത്തോടെ ആധുനിക മാലിന്യ പ്ലാന്റ് സ്ഥാപിക്കണമെന്നും ജെബി മേത്തർ നിവേദനത്തിൽ പറഞ്ഞു.