Times Kerala

 ഗ​ൾ​ഫി​ലേ​ക്ക് പോ​കാ​നി​രു​ന്ന പ്ര​വാ​സി​യെ കു​ടു​ക്കാ​ൻ ഇ​റ​ച്ചി​യെ​ന്ന വ്യാ​ജേ​ന കു​പ്പി​ക്കു​ള്ളി​ൽ ക​ഞ്ചാ​വ് ന​ൽ​കി​; സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

 
arrest
 മ​ല​പ്പു​റം: ഗ​ൾ​ഫി​ലേ​ക്ക് പോ​കാ​നി​രു​ന്ന പ്ര​വാ​സി​യെ കേസിൽ കു​ടു​ക്കാ​ൻ ഇ​റ​ച്ചി​യെ​ന്ന വ്യാ​ജേ​ന കു​പ്പി​ക്കു​ള്ളി​ൽ ക​ഞ്ചാ​വ് ന​ൽ​കി​യ സംഭവത്തിൽ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം എ​ട​വ​ണ്ണ​പ്പാ​റ​യി​ൽ നടന്ന സംഭവത്തിൽ, പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഓ​മാ​നൂ​ർ സ്വ​ദേ​ശി പ​ള്ളി​പ്പു​റാ​യ നീ​റ​യി​ൽ പി.​കെ. ഷ​മീം (23)നെയാണ്‌ പോലീസ് അറസ്റ്റ് ചെയ്തത്.  തി​ങ്ക​ളാ​ഴ്ച രാ​ത്രി​യാ​ണ് കേസിനാസ്പദമായ സം​ഭ​വം. അ​വ​ധി ക​ഴി​ഞ്ഞ് ഗ​ൾ​ഫി​ലേ​ക്ക് തി​ര​ച്ചു​പോ​കാ​നി​രു​ന്ന പ്ര​വാ​സി ഓ​മാ​നൂ​ർ പ​ള്ളി​പ്പു​റാ​യ പാ​റ​പ​ള്ളി​യാ​ളി ഫൈ​സ​ലി​നാ​ണ് ഷ​മീം ഇ​റ​ച്ചി​യെ​ന്ന വ്യാ​ജേ​ന ക​ഞ്ചാ​വ് ന​ൽ​കി​യ​ത്. ഗ​ൾ​ഫി​ലു​ള്ള മ​റ്റൊ​രു സു​ഹൃ​ത്തി​നെ​ ഏൽപ്പിക്കാൻ എന്ന് പറഞ്ഞാണ് ഷ​മീം ഇത് കൈമാറിയത്. യാ​ത്ര​ക്കു​ള്ള ല​ഗേ​ജ് ഒ​രു​ക്കു​ന്ന​തി​നി​ടെ ഷ​മീം ന​ൽ​കി​യ പെ​ട്ടി​യി​ലെ വ​സ്തു​ക്ക​ൾ മാ​റ്റി പാ​യ്ക്ക് ചെ​യ്യാ​ൻ അ​ഴി​ച്ച​പ്പോ​ഴാ​ണ് ഫൈ​സ​ലി​ന് ച​തി മ​ന​സി​ലാ​യ​ത്.തു​ട​ർ​ന്ന് വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ൾ കു​പ്പി​യി​ലു​ള്ള​ത് ക​ഞ്ചാ​വാ​ണെ​ന്ന് മ​ന​സി​ലാ​യി. ഫൈ​സ​ൽ ഉ​ട​ൻ​ത​ന്നെ വാ​ഴ​ക്കാ​ട് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.ഈ ​പ​രാ​തി​യി​ലാ​ണ് ഷ​മീം അ​റ​സ്റ്റി​ലാ​യ​ത്.  

Related Topics

Share this story