Times Kerala

  വടക്കാഞ്ചേരിയിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കൂട്ടത്തല്ല്

 
  വടക്കാഞ്ചേരിയിലെ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കൂട്ടത്തല്ല്
 
തൃശൂര്‍ : വടക്കാഞ്ചേരി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ കൂട്ടത്തല്ല്. നേതാക്കള്‍ ചേരിതിരിഞ്ഞു ഏറ്റുമുട്ടിയതായാണ് റിപ്പോർട്ട്.ബ്ലോക്ക് പ്രസിഡന്റ് ജയദീപും സംഘവും ഒരു ഭാഗത്തും മണ്ഡലം പ്രസിഡന്റ് ബിജു ഇസ്മയിലും സംഘവും മറുഭാഗത്തും തമ്മിലായിരുന്നു സംഘര്‍ഷം. ഗാന്ധിയുടെ അനുസ്മരണ ചടങ്ങ് നേരത്തെ നടത്തണമെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗമെത്തിയതാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.ഗാന്ധിജിയുടെ ഛായാചിത്രവും, നിലവിളക്കും വലിച്ചെറിയുകയും ഓഫീസിലെ കസേരകളും ജനല്‍ ചില്ലുകളും തല്ലിതകര്‍ക്കുകയും ചെയ്ത നിലയിലായിരുന്നു. സംഭവത്തില്‍ കെ.പി.സി.സിക്കും ഡി.സി.സിക്കും പരാതി നല്‍കുമെന്ന് ബ്ലോക്ക് പ്രസിഡന്റ് പിജി ജയദീപ് അറിയിച്ചു.

Related Topics

Share this story