കേരളത്തിൽ കള്ളപ്പണം വ്യാപകം

മുണ്ടക്കയം: ജില്ലയിൽ കള്ളനോട്ട് തട്ടിപ്പ് വ്യാപകമായിട്ടും പൊലീസ് ഇരുട്ടിൽ തപ്പുകയാണ്. കടകളിൽ സാധനങ്ങൾ വാങ്ങുമ്പോഴും ലോട്ടറി ടിക്കറ്റ് വാങ്ങുമ്പോഴും കള്ളനോട്ട് നൽകുന്നതിലാണ് സംഘം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ ദിവസം നെടുംകുന്നം നൂറോമാവ് റോഡിലെ കന്നാലിപ്പടിയിൽ കുഞ്ഞുകുട്ടന്റെ കടയിലെത്തി യുവാവ് 4000 രൂപ അപഹരിച്ചു. ചിൽഡ്രൻസ് ബാങ്ക് ഓഫ് ഇന്ത്യയുടെ പേരിലുള്ള 2000 രൂപയുടെ നോട്ടുകളാണ് കടയിൽ നൽകിയത്. പിന്നീട് കടയിലെത്തിയ ലോട്ടറി വിൽപനക്കാരൻ 500 രൂപയുടെ നാല് നോട്ടുകൾ നൽകി 2000 രൂപ കുഞ്ഞുകുട്ടനിൽ നിന്ന് വാങ്ങി. ലോട്ടറി വിൽപനക്കാരൻ ഈ കറൻസിയുമായി റേഷൻ കടയിലെത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.ഒരാഴ്ച്ച മുമ്പ് എരുമേലി കുറുവാമൂഴിയിൽ ലോട്ടറി കച്ചവടം നടത്തുന്ന മുണ്ടക്കയം സ്വദേശിനിയായ വൃദ്ധയും സമാനമായ രീതിയിൽ കബളിപ്പിക്കപ്പെട്ടിരുന്നു. 100 ലോട്ടറി ടിക്കറ്റുകൾക്ക് പകരമായി അവർക്ക് 2 രണ്ടായിരം രൂപ നോട്ടുകൾ നൽകി. രണ്ട് കേസുകളിലും പോലീസ് അന്വേഷണം തുടരുകയാണ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.