Times Kerala

ബി.ജെ.പി. നാല് സീറ്റിൽ വിജയിക്കും: സംസ്ഥാന ഭാരവാഹി യോഗം, യോഗം ബഹിഷ്കരിച്ച് കൃഷ്ണദാസ് പക്ഷം 

 
ബിജെപി
തിരുവനന്തപുരം: നാല് സീറ്റുകളിൽ ബി.ജെ.പി. വിജയിക്കുമെന്ന് വിലയിരുത്തി സംസ്ഥാന ഭാരവാഹി യോഗം. കൂടാതെ, രണ്ടു സീറ്റിൽ രണ്ടാം സ്ഥാനത്ത് വരുമെന്നും യോഗത്തിൽ വിലയിരുത്തി. പാർട്ടി വിജയം പ്രതീക്ഷിക്കുന്നത് തിരുവനന്തപുരം, തൃശൂർ, ആറ്റിങ്ങൽ, പത്തനംതിട്ട, മണ്ഡലങ്ങളിലാണ്. അതോടൊപ്പം പാർട്ടി രണ്ടാമതെത്തുമെന്ന് പ്രതീക്ഷിക്കുന്നത് ആലപ്പുഴയിലും പാലക്കാടും ആണ്. ഭാരവാഹി യോഗത്തിൽ തെരഞ്ഞെടുപ്പ് സമയത്ത് പലർക്കുമെതിരെ വ്യക്തിഹത്യയുണ്ടായെന്ന് കെ സുരേന്ദ്രൻ പറയുകയുണ്ടായി. എന്നാൽ, കൃഷ്ണദാസ് പക്ഷം ഇതിനിടെ ഔദ്യോഗിക പക്ഷത്തിനെതിരെ തങ്ങളുടെ നിലപാട് കടുപ്പിക്കുകയാണ്.  അവലോകന യോഗം പി കെ കൃഷ്ണദാസ്, എം ടി രമേശ്, എ എൻ രാധാകൃഷ്ണൻ, എന്നീ മുതിർന്ന നേതാക്കൾ ബഹിഷ്കരിക്കുകയുണ്ടായി. ഇവർ ആരോപിച്ചത് ഔദ്യോഗിക പക്ഷത്തല്ലാത്ത സ്ഥാനാർത്ഥികൾക്കെതിരെ വന്ന ആരോപണങ്ങളെ പ്രതിരോധിച്ചില്ല എന്നാണ്. 

Related Topics

Share this story