Times Kerala

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ്

 
ഇ​ട​തു വ​ല​തു മു​ന്ന​ണി​ക​ൾ വി​ഭാ​ഗീ​യ​ത സൃ​ഷ്ടി​ക്കു​ന്നു: പി.​കെ. ​കൃ​ഷ്ണ​ദാ​സ്
മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമർശനവുമായി ബിജെപി ദേശീയ നിർവാഹക സമിതിയംഗം പികെ കൃഷ്ണദാസ് രംഗത്ത്‌. കടുത്ത വർഗീയ പ്രചരണമാണ്  മുഖ്യമന്ത്രി നടത്തുന്നതെന്നും ഇസ്ലാം മതവികാരം ആളിക്കത്തിക്കാനാണ് ശ്രമിക്കുന്നതെന്നും കൃഷ്ണദാസ് പറഞ്ഞു. അദ്ദേഹം കോട്ടയത്ത് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെയാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.

“മുഖ്യമന്ത്രി ശ്രമിക്കുന്നത് ഭരണ പരാജയം മറച്ചു വെക്കാനാണ്. രാഷ്‌ട്രീയ ലാഭത്തിന് വേണ്ടി നടത്തുന്ന ഈ പ്രചരണം രാജ്യ ദ്രോഹപരമാണ്. മുഖ്യമന്ത്രിയുടെ ഉദ്ദേശ്യം, മുസ്ലിം സമൂഹത്തിനിടയിൽ അരക്ഷിതാവസ്ഥ ഉണ്ടാക്കുകയാണ്. സമൂഹത്തിലെ യുവാക്കൾ ഇത്തരം അവസ്ഥയിലാണ് തീവ്രവാദത്തിലേക്ക് നീങ്ങുന്നത്. മുഖ്യമന്ത്രി തീവ്രവാദ പ്രവർത്തനത്തിനുള്ള റിക്രൂട്ട്മെന്റ് ഏജന്റായി മാറിയിരിക്കുകയാണ്”. - പികെ കൃഷ്ണദാസ് പറഞ്ഞു.

Related Topics

Share this story