Times Kerala

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന കോൺഗ്രസ് നിലപാടിൽ ആത്മാർത്ഥതയില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്

 
എസ്ഡിപിഐ പിന്തുണ വേണ്ടെന്ന കോൺഗ്രസ് നിലപാടിൽ ആത്മാർത്ഥതയില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്.
എസ്ഡിപിഐ പിന്തുണ വേണ്ടെന്ന കോൺഗ്രസ് നിലപാടിൽ ആത്മാർത്ഥതയില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ്. തീരുമാനം ദേശീയതലത്തിൽ തിരിച്ചടി ഭയന്നാണ്. പിന്തുണ പ്രഖ്യാപിച്ച് മൂന്നുദിവസം കഴിഞ്ഞാണ് തള്ളിപ്പറഞ്ഞത് എന്നും പികെ കൃഷ്ണദാസ് വ്യക്തമാക്കി.

ആദ്യഘട്ടത്തിൽ, ന്യായീകരിച്ചു കൊണ്ടുള്ള പ്രതികരണമാണ് കോൺഗ്രസ് നേതാക്കളിൽ നിന്നുണ്ടായത്. കോൺഗ്രസ് തീവ്രവാദസഖ്യം, ദേശീയതലത്തിൽ ചർച്ച ചെയ്യപ്പെട്ടു. കോൺഗ്രസിന്, തെക്കൻ കേരളത്തിൽ തള്ളിപ്പറയുകയും വടക്കൻ കേരളത്തിൽ പിന്തുണയ്ക്കുകയും ചെയ്യുന്ന നിലപാടാണ് ഉള്ളത്. സഖ്യം അണിയറയിൽ തുടരും എന്ന കാര്യത്തിൽ സംശയമില്ല. കോൺഗ്രസിന് ദേശീയ തലത്തിൽ എന്നപോലെ കേരളത്തിലും തിരിച്ചടിയുണ്ടാവും. - പികെ കൃഷ്ണദാസ് പറഞ്ഞു.

Related Topics

Share this story