ചക്കയിടുന്നതിനിടെ പാമ്പ് കടിയേറ്റു; യുവതിക്ക് ദാരുണാന്ത്യം
May 21, 2023, 12:28 IST

എറണാകുളം: പാമ്പുകടിയേറ്റ് യുവതി മരിച്ചു. ഏറാമ്പ്ര പാലക്കോട് അന്‍സലിന്റെ ഭാര്യ നിഷിദ (36) ആണ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വെളളിയാഴ്ച ഉച്ചയ്ക്കുശേഷമാണ് സംഭവമുണ്ടായത്. വീടിനോടു ചേർന്നുള്ള പുരയിടത്തില്‍ നിന്ന് ചക്കയിട്ട് വീട്ടിലെത്തിയതിനു പിന്നാലെ ഇടതുകൈപ്പത്തിയുടെ പുറത്ത് എന്തോ കടിച്ചതായി തോന്നി. തുടർന്ന് പരിഭ്രാന്തിയിലായ യുവതിയെ ഉടന്‍ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആശുപത്രിയില്‍ എത്തിക്കും മുന്‍പ് നിഷിദ അബോധാവസ്ഥയിലായി. ശനിയാഴ്ച ഉച്ചയോടെയായിരുന്നു മരണം. ഭര്‍ത്താവ് അന്‍സല്‍ സൗദിയിലാണ്.