കാട്ടുപോത്ത് വീണ്ടും കാണാമറയത്ത്; തെരച്ചിൽ തുടർന്ന് വനംവകുപ്പ്
May 20, 2023, 07:48 IST

ചാലക്കുടിയിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടുപോത്ത് വനം വകുപ്പിന്റെ നിരീക്ഷണത്തിന് പുറത്തായി.കാട്ടുപോത്തിനെ വനമേഖലയിലേക്ക് മടക്കി അയക്കുന്നതിനുള്ള ശ്രമം തുടർന്നെങ്കിലും പുലർച്ചെ പോത്തിനെ കാണാതാകുകയായിരുന്നു. കാരപ്പൊട്ടൻ മലനിരയിലേക്ക് കയറ്റി വിടാനായിരുന്നു വനം വകുപ്പിന്റെ നീക്കം. വനം വകുപ്പിന്റെ ആർആർടി രണ്ട് സംഘങ്ങളായി തെരച്ചിൽ തുടരുകയാണ്.
സംസ്ഥാനത്ത് കഴിഞ്ഞദിവസം രണ്ടിടത്തായി നടന്ന കാട്ടുപോത്ത് ആക്രമണത്തിൽ മൂന്നുപേരാണ് കൊല്ലപ്പെട്ടത്. കോട്ടയത്ത് പുറത്തേൽ ചാക്കോച്ചൻ (65), പ്ലാവനാക്കുഴിയിൽ തോമസ് (60), കൊല്ലത്ത് കൊടിഞ്ഞൽ സ്വദേശി സാമുവൽ വർഗീസ് (60) എന്നിവരാണ് മരിച്ചത്.