ജൈവവൈവിധ്യ കോണ്‍ഗ്രസ്: ജില്ലാതല മത്സരങ്ങള്‍ 25ന്
Nov 21, 2023, 23:25 IST

ആലപ്പുഴ: 16-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോണ്‍ഗ്രസിന്റെ ഭാഗമായി സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് സംഘടിപ്പിക്കുന്ന ജില്ലാതല മത്സരങ്ങള്‍ നവംബര്‍ 25ന് തിരുമല ദേവസ്വം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. ജൂനിയര്‍, സീനിയര്‍ വിഭാഗങ്ങളിലായി പ്രോജക്ട് അവതരണം, പെയിന്റിംഗ്, പെന്‍സില്‍ ഡ്രോയിംഗ്, ഉപന്യാസ മത്സരങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ഥികള്‍ രാവിലെ 8.30ന് സ്‌കൂളില്‍ എത്തണം. ഫോണ്‍: 8606930209