ബി​ന്ദു അ​മ്മി​ണി​ക്ക് വീ​ണ്ടും പോ​ലീ​സ് സം​ര​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്തി

 ബി​ന്ദു അ​മ്മി​ണി​ക്ക് വീ​ണ്ടും പോ​ലീ​സ് സം​ര​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്തി
 കോ​ഴി​ക്കോ​ട്: ആ​ക്ടി​വി​സ്റ്റും ഗ​വ. ലോ ​കോ​ള​ജ് അ​ധ്യാ​പി​ക​യു​മാ​യ ബി​ന്ദു അ​മ്മി​ണി​ക്ക് വീ​ണ്ടും പോ​ലീ​സ് സം​ര​ക്ഷ​ണ​മേ​ർ​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ​യാ​ഴ്ച കോഴിക്കോട് ബീ​ച്ചി​ൽ വച്ച് ബി​ന്ദു അ​മ്മി​ണി​ക്കു നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യിരുന്നു. ഇ​തി​നെ തു​ട​ർ​ന്ന് വ്യാ​പ​ക​മാ​യി പ​രാ​തി​ക​ളു​യ​ർ​ന്നി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ര​ണ്ട് വ​നി​താ പോ​ലീ​സു​കാ​രെ സു​ര​ക്ഷ​യ്ക്കു നി​യോ​ഗി​ച്ച​ത്. പൊ​യി​ൽ​ക്കാ​വി​ലെ വീ​ട്ടി​ലും ലോ ​കോ​ള​ജി​ലേ​ക്കു​ള്ള യാ​ത്ര​ക്കി​ട​യി​ലും സു​ര​ക്ഷ ന​ൽ​കും. മൂ​ന്നു വ​ർ​ഷം മു​മ്പ് ബി​ന്ദു അ​മ്മി​ണി​ക്ക് കോ​ട​തി നി​ർ​ദേ​ശ​പ്ര​കാ​രം സു​ര​ക്ഷ​യേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ൽ സു​ര​ക്ഷ​യ്ക്കു നി​യോ​ഗി​ച്ച പോ​ലീ​സു​കാ​ർ​ക്കെ​തി​രെ പ​രാ​തി ന​ൽ​കി​യ​തോ​ടെ സം​ര​ക്ഷ​ണം ​ത​ന്നെ പി​ൻ​വ​ലിക്കുകയായിരുന്നു. പി​ന്നീ​ട് പ​ല​ത​വ​ണ ബി​ന്ദു അ​മ്മി​ണി ആ​ക്ര​മ​ണ​ത്തി​നു ഇ​ര​യാ​യി.

Share this story