Times Kerala

തിരൂരിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം 

 
തിരൂരിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
തിരൂർ പൂക്കയിൽ ബസിനടിയിൽപ്പെട്ട് ബൈക്ക് യാത്രക്കാരൻ ദാരുണാന്ത്യം. യുവാവ് ഓടിച്ചിരുന്ന ബൈക്ക് ഓവർറ്റേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ട് ബസിന് അടിയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. മലപ്പുറം കൈമലശ്ശേരി കുട്ടമ്മാക്കൽ സ്വദേശി നെടുവഞ്ചേരി വീട്ടിൽ മുഹമ്മദ് ഫായിസ് (23) ആണ് അപകടത്തിൽ മരിച്ചത്. ഇന്ന് ഉച്ചയോടെ ആയിരുന്നു സംഭവം.
അതേസമയം ചെറുവത്തൂരിൽ ബസ്റ്റാൻഡിൽ സ്വകാര്യ ബസിനടിയിൽപെട്ട് വീട്ടമ്മ മരിച്ചു. പടന്നക്കാട് ഒഴിഞ്ഞവളപ്പ് സ്വദേശി ഫൗസിയ(50)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം. ബസ് പുറകോട്ട് എടുക്കുന്നത് കണ്ട് ഇവർ മുൻവശത്ത് കൂടെ മറികടക്കാൻ ശ്രമിച്ചപ്പോൾ ബസ് മുന്നോട്ടെടുക്കുകയും അടിയിൽപ്പെടുകയുമായിരുന്നു.

Related Topics

Share this story