തൃശ്ശൂരില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം; ഒരാൾ മരിച്ചു

accident
 തൃശ്ശൂര്‍: കാരമുക്ക്  വിളക്കുംകാലില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് അപകടം.സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. വടക്കേ കാരമുക്ക് സെയ്ന്റ് ജോസഫ് തീര്‍ഥകേന്ദ്രം പരിസരം പുളിപ്പറമ്പില്‍ വിദ്യാസാഗറാണ് (60)അപകടത്തിൽ  മരിച്ചത്. ബൈക്ക് ഓടിച്ചിരുന്ന പുത്തന്‍പുരയില്‍ ശ്യാമിന് (20) പരിക്കേറ്റു. ഇവരെ വാടാനപ്പള്ളി ആക്ട്‌സ്  പ്രവര്‍ത്തകര്‍ തൃശ്ശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയിലും  പിന്നീട് അവിടെനിന്ന് അശ്വിനി ആശുപത്രിയിലേക്കും മാറ്റി. 

Share this story