Times Kerala

 ബംഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴിക്കോട് പിടിയിൽ

 
 ബംഗളൂരുവിലെ ലഹരി കച്ചവടക്കാർ കോഴിക്കോട് പിടിയിൽ
 

കോഴിക്കോട് : ആഡംബര ഹോട്ടലുകളിൽ മുറിയെടുത്ത് മയക്കുമരുന്ന് വിൽപ്പന നടത്തുന്ന രണ്ട് പേരെ റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നിന്നും പിടികൂടി. കണ്ണൂർ സ്വദേശി പൂഴാതി മർഹബ മൻസിൽ തങ്ങൾ എന്നറിയപ്പെടുന്ന പി.എം. അബ്ദുൾ നൂർ (45), തിരുവമ്പാടി സ്വദേശി പുലൂരാംപാറ കുന്നുമ്മൽ ഹൗസിൽ മുഹമദ്ദ് ഷാഫി (36) എന്നിവരെ നാർക്കോട്ടിക്ക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ടി.പി. ജേക്കബിന്റെ നേത്യത്വ ത്തിലുള്ള ഡാൻസാഫും , സബ് ഇൻസ്പെക്ടർ മുഹമദ്ദ് സിയാദിൻ്റെ നേതൃത്വത്തിലുള്ള ടൗൺ പൊലീസും ചേർന്ന് പിടികൂടിയത്.

കോഴിക്കോട് സിറ്റി പൊലീസ് ഡെപ്പൂട്ടി കമ്മീഷണർ അനൂജ് പലിവാൾ ഐ.പി.എസിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് റെയിൽവെ സ്റ്റേഷൻ പരിസരത്തെ ഹോട്ടൽ മുറിയിൽ നടത്തിയ പരിശോധനയിലാണ് 18.800 ഗ്രാം എം.ഡി എം.എ യുമായി പൊലീസ് ഇരുവരെയും പിടികൂടുന്നത്.
 

Related Topics

Share this story