Times Kerala

 തളിക്കുളത്ത് കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ

 
 തളിക്കുളത്ത് കഞ്ചാവുമായി ബംഗാൾ സ്വദേശി പിടിയിൽ
 

ത​ളി​ക്കു​ളം: എ​ക്സൈ​സ് ത​ളി​ക്കു​ള​ത്ത് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ര​ണ്ട് കി​ലോ​യി​ല​ധി​കം ക​ഞ്ചാ​വു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി​യെ പി​ടി​കൂ​ടി. മു​ഖ്യ​പ്ര​തി ര​ക്ഷ​പ്പെ​ട്ടു. ബം​ഗാ​ൾ സ്വ​ദേ​ശി മൊ​യ്ദു​ൾ ഷെയ്കിനെ​യാ​ണ് (27) എ​ക്സൈ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

മു​ഖ്യ​പ്ര​തി വാ​ടാ​ന​പ്പ​ള്ളി ചി​ല​ങ്ക സെ​ന്റ​റി​ന് സ​മീ​പം തോ​പ്പി​ൽ വീ​ട്ടി​ൽ ആ​ഷി​ക് പ​രി​ശോ​ധ​ന​ക്കി​ടെ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു. മേ​ഖ​ല​യി​ൽ ക​ഞ്ചാ​വ് വി​ൽ​പ​ന ന​ട​ക്കു​ന്ന​താ​യ ര​ഹ​സ്യ വി​വ​ര​ത്തെ തു​ട​ർ​ന്ന് എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ വി.​ജി. സു​നി​ൽ​കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ചൊ​വ്വാ​ഴ്ച രാ​ത്രി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ത​ളി​ക്കു​ളം പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​നു മു​ന്നി​ൽ നി​ന്ന് ക​വ​റി​ൽ ഒ​ളി​പ്പി​ച്ച ക​ഞ്ചാ​വു​മാ​യി പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്. ക​ഞ്ചാ​വ് ക​ട​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ബൈ​ക്കും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. 

Related Topics

Share this story