Times Kerala

'പിന്‍സീറ്റിൽ ആയത്കൊണ്ട്, ഡ്രൈവര്‍ ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് അറിയില്ല'; കണ്ടക്ടർ

 
ത​നി​ക്കെ​തി​രേ സൈ​ബ​ർ ആ​ക്ര​മ​ണം ന​ട​ക്കു​ന്ന​താ​യി മേ​യ​ർ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍റെ പ​രാ​തി
തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രൻ -ഡ്രൈവർ തര്‍ക്കത്തില്‍ താന്‍ ഒന്നും കണ്ടിട്ടില്ലെന്ന് കണ്ടക്ടര്‍ സുബിന്റെ വെളിപ്പെടുത്തൽ. ഡ്രൈവര്‍ യദു ലൈംഗിക ചേഷ്ട കാണിച്ചോ എന്ന് കണ്ടില്ല. പിന്‍സീറ്റില്‍ ആയതിനാല്‍ തനിക്ക് കാണാൻ കഴിഞ്ഞില്ലെന്ന് കണ്ടക്ടര്‍ പൊലീസിന് മൊഴി നല്‍കി. മേയറുടെ വാഹനത്തെ ഓവര്‍ടേക്ക് ചെയ്‌തോ എന്നതും താൻ കണ്ടില്ലെന്ന് കണ്ടക്ടര്‍ പറഞ്ഞു.
അതേസമയം കേസിലെ നിര്‍ണായക തെളിവായ ബസ്സിലെ സിസിടിവി ക്യാമറ ദൃശ്യങ്ങളടങ്ങിയ മെമ്മറി കാര്‍ഡ് കണ്ടെത്താനുള്ള ശ്രമം മൂന്നാം ദിവസവും നടക്കുന്നു. മെമ്മറി കാര്‍ഡ് എടുത്തു മാറ്റിയത് തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ നിന്നാവാം എന്നതാണ് അന്വേഷണ സംഘത്തിന്റെ പ്രാഥമിക നിഗമനം. ഇക്കാര്യത്തിൽ കെഎസ്ആര്‍ടിസിയുടെ ആഭ്യന്തര അന്വേഷണവും തുടരുകയാണ്. കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട് ഫോറന്‍സിക് സംഘം കെഎസ്ആര്‍ടിസി ബസില്‍ പരിശോധന നടത്തിയിരുന്നു. അതിന്റെ ഫലം കൂടി കിട്ടാൻ കാത്തിരിക്കുകയാണ് അന്വേഷണസംഘം. 

Related Topics

Share this story