Times Kerala

വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം ചെയ്തു

 
trg

പെരിങ്ങര ഗ്രാമപഞ്ചായത്തിലെ വയോജനങ്ങള്‍ക്ക് കട്ടില്‍ വിതരണം പദ്ധതിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഏബ്രഹാം തോമസ് നിര്‍വഹിച്ചു. 2023 -24 വാര്‍ഷിക പദ്ധതി പ്രകാരം 71 വയോജനങ്ങള്‍ക്കാണു കട്ടില്‍ വിതരണം ചെയ്യുന്നത്. പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജയ എബ്രഹാം അധ്യക്ഷത വഹിച്ച യോഗത്തില്‍ വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ സുഭദ്രരാജ്, പഞ്ചായത്ത് അംഗങ്ങളായ എം സി ഷൈജു , ചന്ദ്രു എസ് കുമാര്‍, ടിവി വിഷ്ണു നമ്പൂതിരി, റിക്കുമോനി വര്‍ഗീസ്, മാത്തന്‍ ജോസഫ്, ശാന്തമ്മ ആര്‍ നായര്‍, സനല്‍കുമാരി, അശ്വതി രാമചന്ദ്രന്‍, ശര്‍മിള സുനില്‍, സെക്രട്ടറി ഷാജി എ തമ്പി, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സിന്ധു ജിങ്ക ചാക്കോ തുടങ്ങിയവര്‍ പങ്കെടുത്തു.

Related Topics

Share this story