ബാറിലെ വധശ്രമം: ഗുണ്ടാ നേതാവ് പിടിയിൽ
May 25, 2023, 19:19 IST

ഇരിങ്ങാലക്കുട: നഗരമധ്യത്തിലെ ബാറിൽ കഴിഞ്ഞ 22ന് ഉച്ചയ്ക്ക് 2.30ന് ചെട്ടിപ്പറമ്പിൽ ചക്കുങ്ങൽ സുധീറിനെ കത്തികൊണ്ട് കഴുത്തിലും വയറിലും കുത്തിപ്പരിക്കേൽപ്പിച്ച് ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി പിടിയിൽ. നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ ഗുണ്ടാ നേതാവ് എടതിരിഞ്ഞി പോത്താനിയിൽ മതിരപ്പിള്ളി ഷാജി എന്ന ഇരുമ്പൻ ഷാജി എന്ന 53-കാരനെയാണ് ഇരിങ്ങാലക്കുട പോലീസ് പിടികൂടിയത്. സംഭവശേഷം പല സ്ഥലങ്ങളിലായി ഒളിവിൽ താമസിച്ചിരുന്ന പ്രതിയെ ഇരിങ്ങാലക്കുട കാട്ടൂർ പൊലീസിന്റെ സംയുക്ത നീക്കത്തിലൂടെ എടക്കുളത്തുനിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.