Times Kerala

ബാലചന്ദ്രൻ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകാൻ നടപടിയെടുത്തു; കെ സച്ചിദാനന്ദൻ

 
ബാലചന്ദ്രന്‍ ചുള്ളിക്കാട് ഒരപൂര്‍വതയാണ്; മനോജ് കുറൂർ എഴുതുന്നു

തൃശൂർ: അന്താരാഷ്ട്ര സാഹിത്യോത്സവത്തിൽ പ്രഭാഷണത്തിനെത്തിയ എഴുത്തുകാരൻ ബാലചന്ദ്രൻ ചുള്ളിക്കാടിന് നേരിട്ട ദുരനുഭവത്തിൽ പ്രതികരിച്ച് കേരള സാഹിത്യ അക്കൗദമി അദ്ധ്യക്ഷൻ കെ സച്ചിദാനന്ദൻ. ബാലചന്ദ്രൻ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നൽകാൻ നടപടിയെടുത്തെന്നും അക്കൗണ്ടിന്റെ വിവരങ്ങൾ അയച്ചുതരാൻ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. നിലവിൽ നൽകിയ തുക നിയമപ്രകാരം കുറവല്ലെന്നും സംഘാടനത്തിലുണ്ടായ പിഴവാണെന്നും സച്ചിദാനന്ദൻ കൂട്ടിച്ചേർത്തു.

'വളരെ ചെറിയ തുക കൊണ്ട് നടത്തുന്ന പരിപാടിയാണ് അന്താരാഷ്ട്ര സാഹിത്യോത്സവം. സാധാരണ എല്ലാ എഴുത്തുകാർക്കും ആയിരം രൂപയാണ് നൽകുന്നത്. പിന്നെ കിലോമീറ്റർ കണക്കാക്കിയുള്ള രീതിയാണ് പണ്ടുമുതലേ അവലംബിച്ച് വരുന്നത്. അത് യാന്ത്രികമായി പിന്തുടരുകയാണ് ഓഫീസ് ചെയ്തത്. പക്ഷേ ബാലചന്ദ്രന്റെ കാര്യം അദ്ദേഹം ഒരുപാട് സമയം സംസാരിച്ചു. അതുകൊണ്ട് ബാലചന്ദ്രന് ആവശ്യമായ രീതിയിലുള്ള പ്രതിഫലം നൽകാൻ തീരുമാനമെടുത്തിട്ടുണ്ട്.'- സച്ചിദാനന്ദൻ വ്യക്തമാക്കി.

Related Topics

Share this story