ആയുർവേദ മെഡിക്കൽ ഓഫീസർ ഒഴിവ്
Sep 13, 2023, 23:25 IST

ഏലൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ പുതുതായി ആരംഭിക്കുന്ന സമഗ്ര മാനസികാരോഗ്യ പദ്ധതിയിലേക്ക് (ആയുർവേദം) ദിവസവേതനാടിസ്ഥാനത്തിൽ മാനസിക രോഗ സ്പെഷ്യൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. ബന്ധപ്പെട്ട വിഭാഗത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സർട്ടിഫിക്കറ്റുകൾ സഹിതം 18ന് പകൽ12ന് ഏലൂർ ഗവ. ആയുർവേദ ഡിസ്പെൻസറിയിൽ നേരിട്ട് ഹാജരാകേണ്ടതാണ്. ഫോൺ: 94464 59897