ബസ് സ്റ്റാൻഡിലേക്ക് നടന്നുപോയ വിദ്യാര്‍ത്ഥിനിയെ അപമാനിക്കാൻ ശ്രമം : യുവാവ് പിടിയിൽ
Tue, 14 Mar 2023

മാന്നാർ: വിദ്യാർത്ഥിനിയെ അപമാനിക്കാൻ ശ്രമിച്ച കേസില്‍ യുവാവ് അറസ്റ്റില്‍. തിരുവനന്തപുരം ഉളിയങ്കോട് നാല് സെന്‍റ് കോളനിയിൽ അജി ഗോപാലി(39)നെയാണ് മാന്നാർ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകുന്നേരം മാന്നാർ സ്റ്റോർ ജംഗ്ഷനിൽ ആണ് സംഭവം നടന്നത്. സമീപത്തുള്ള ബസ് സ്റ്റാൻഡിലേക്ക് നടന്നു പോയ വിദ്യാർത്ഥിനിയെ പ്രതി കടന്ന് പിടിക്കുകയായിരുന്നു. തുടർന്ന്, പെൺകുട്ടി തന്‍റെ പിതാവിനെ ഫോണിൽ വിളിച്ചു വിവരം അറിയിച്ചു. പിതാവ് മാന്നാർ പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് മാന്നാർ പൊലീസ് ഇൻസ്പെക്ടർ ജോസ് മാത്യുവിന്റെ നേതൃത്വത്തിൽ എസ് ഐമാരായ അഭിരാം, ജോസി, സിവിൽ പൊലീസ് ഓഫീസർമാരായ പ്രദീപ്, സിദ്ധിക്ക് ഉൽ അക്ബർ എന്നിവരടങ്ങിയ പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.