അ​ഞ്ച​ലി​ല്‍ എ​സ്ബി​ഐ എ​ടി​എ​മ്മി​ല്‍ മോ​ഷ​ണ​ശ്ര​മം

അ​ഞ്ച​ലി​ല്‍ എ​സ്ബി​ഐ എ​ടി​എ​മ്മി​ല്‍ മോ​ഷ​ണ​ശ്ര​മം
കൊ​ല്ലം: അ​ഞ്ച​ല്‍ പ​ന​ച്ചി​വി​ള​യി​ല്‍ സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ എ​ടി​എ​മ്മി​ല്‍ മോ​ഷ​ണ​ശ്ര​മം. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം എ​ടി​എ​മ്മി​ല്‍ പണം നി​റയ്​ക്കാ​ന്‍ ബാ​ങ്ക് അ​ധി​കൃ​ത​ര്‍ എ​ത്തി​യ​പ്പോ​ഴാ​ണ് മെഷീൻ തു​റ​ന്നു​കി​ട​ക്കു​ന്ന​താ​യി ശ്രദ്ധയിൽപ്പെട്ടത്. ഞാ​യ​റാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​തെ​ന്നാ​ണ് സി​സി​ടി​വി ദൃ​ശ്യ​ത്തി​ല്‍ നി​ന്നും വ്യ​ക്ത​മാ​യ​ത്. വി​ര​ല​ട​യാ​ള വി​ദ​ഗ്ദ​ധ​ര്‍ സ്ഥ​ല​ത്തി തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. അ​ഞ്ച​ല്‍ പോ​ലീ​സ് അ​ന്വേ​ഷ​ണം ആരംഭിച്ചിട്ടുണ്ട്. 

Share this story