പ്രവാസിയെ വെട്ടിയ ആറു പേർക്കെതിരെ വധശ്രമക്കേസ്

ചന്ദ്രന്റെ ഭാര്യ രമ്യയുടെ (36) പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ചന്ദ്രനും ഭാര്യയും ബൈക്കിൽ സഞ്ചരിക്കവെയായിരുന്നു അആക്രമണമുണ്ടായത്. ഇടതുകാലിനും രണ്ട് കൈകൾക്കും കത്തിവാൾകൊണ്ട് വെട്ടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സ്റ്റീൽ കമ്പികൊണ്ട് അടിച്ചു. തടയാൻ ശ്രമിച്ച ഭാര്യക്കും അടിയേറ്റു. രണ്ട് ബൈക്കുകളിലെത്തിയായിരുന്നു പ്രതികൾ ചന്ദ്രനെ വെട്ടിയത്.
മംഗളുരു ആശുപത്രിയിൽ ചികിത്സയിലാണ് ചന്ദ്രൻ. ഒന്നാം പ്രതിയുടെ സുഹൃത്തായ അനീഷിനെ ഷാർജയിൽ മദ്യ കച്ചവടത്തിനിടെ പൊലീസ് പിടികൂടിയത് ചന്ദ്രൻ ഒറ്റിക്കൊടുത്തതുമൂലമാണെന്ന് ആരോപിച്ചാണ് പ്രതികൾ അക്രമം നടത്തിയതെന്ന് പൊലീസിൽ നൽകിയ പരാതിയിൽ പറഞ്ഞു.