അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ 20കാ​രി​യെ ക​ണ്ണൂ​രി​ലെ​ത്തി​ച്ച് തോക്കിൻമുനയിൽ നിർത്തി പീഡനശ്രമം; ഒരാൾ അറസ്റ്റിൽ

rape
 

കണ്ണൂർ: അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ യുവതിയെ ക​ണ്ണൂ​രി​ലെ​ത്തി​ച്ചു പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മിച്ചതായി പരാതി.​ സംഭവത്തിൽ ക​ണ്ണൂ​ർ മ​ര​ക്കാ​ർക​ണ്ടി ഷാ​ഹി​ദി (21) നെ പോലീസ് ​പി​ടി​കൂ​ടി​. ഒരാൾ ഒളിവിലാണ്.  അ​മ്പ​ല​പ്പു​ഴ സ്വ​ദേ​ശി​നി ബം​ഗ​ളൂ​രു​വി​ൽ വ​ച്ചാ​ണ് യു​വാ​ക്ക​ളെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​തി​ൽ ഒ​രു യു​വാ​വു​മാ​യി യു​വ​തി പ്ര​ണ​യ​ത്തി​ലാ​യി. തുടർന്ന് യു​വ​തി​യെ സംഘം ക​ണ്ണൂ​രി​ലെ​ത്തി​ക്കുകയായിരുന്നു. ഇ​വി​ടെ വ​ച്ചു പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി. തോ​ക്കു​ചൂ​ണ്ടി കൊ​ല​പ്പെ​ടു​ത്തു​മെന്നു ഭീ​ഷ​ണി മു​ഴ​ക്കി​യാ​ണ് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​തെന്നു പെ​ൺ​കു​ട്ടി പോ​ലി​സി​നു ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​തേ​സ​മ​യം, പെ​ൺ​കു​ട്ടി സ്വ​യം വ​സ്ത്ര​ങ്ങ​ൾ വ​ലി​ച്ചു കീ​റു​ക​യാ​യി​രു​ന്നു​വെ​ന്നാ​ണ് അ​റ​സ്റ്റി​ലാ​യ യു​വാ​വ് പോ​ലി​സി​നോ​ടു പ​റ​ഞ്ഞ​ത്. പെ​ൺ​കു​ട്ടി ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി​യി​രു​ന്നു. സം​ഭ​വ​ത്തി​ലെ മ​റ്റൊ​രു പ്ര​തി മു​നീ​റി​നാ​യി പോ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്.

Share this story