യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: അയൽവാസി അറസ്റ്റിൽ
Feb 1, 2024, 20:03 IST
![യുവാവിനെ കൊലപ്പെടുത്താൻ ശ്രമം: അയൽവാസി അറസ്റ്റിൽ](https://timeskerala.com/static/c1e/client/91214/uploaded/123e2c0e3eaf681c2f80a4b9f5c6a743.png)
ചിങ്ങവനം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ അയൽവാസിയായ യുവാവ് അറസ്റ്റിൽ. ചിങ്ങവനം പോളച്ചിറ പെരുംചേരിയിൽ വീട്ടിൽ ജി.ഗോകുലിനെ (31) യാണ് ചിങ്ങവനം പൊലീസ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം എസ്.എച്ച്.ഒ എബി എം.പി, എസ്.ഐ സജീർ, സി.പി.ഒമാരായ സഞ്ജിത്ത്, സന്തോഷ് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.