കൊലപാതക ശ്രമം: അഞ്ചംഗ സംഘം പിടിയിൽ
Feb 13, 2024, 18:34 IST
![കൊലപാതക ശ്രമം: അഞ്ചംഗ സംഘം പിടിയിൽ](https://timeskerala.com/static/c1e/client/91214/uploaded/b4f4c82c3d1013161042d506a14823c9.png)
ഇരവിപുരം: യുവാവിനെ കൊലപ്പെടുത്താൻ ശ്രമിച്ച അഞ്ചംഗ സംഘം പിടിയിൽ. ഇരവിപുരം സ്വദേശികളായ രതീഷ് (42), സ്റ്റെർവിൻ (29), മാർക്കോസ് (42), എബിൻ (38), സിജിൻ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
ഇരവിപുരത്തുള്ള ബാറിന്റെ കോമ്പൗണ്ടിൽവെച്ച് രതീഷും സ്റ്റെർവിനും ശ്യാമുമായി വാക്കുതർക്കമുണ്ടാകുകയും വിവരം പൊലീസിൽ വിളിച്ചറിയിച്ചതിലുള്ള വിരോധത്താൽ പ്രതികൾ ഇയാളുടെ വീട്ടിൽ അന്വേഷിച്ച് ചെല്ലുകയായിരുന്നു. പുത്തനഴികത്ത് വെച്ച് ശ്യാമിനെയും സുഹൃത്തിനേയും കണ്ട സംഘം തടഞ്ഞുനിർത്തി മർദിക്കുകയും തുടർന്ന്, ശ്യാം പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
![](https://timeskerala.com/static/c1e/static/themes/16/91214/3752/images/New-Creative-.png)
ഇരവിപുരം പൊലീസ് ഇൻസ്പെക്ടർ വി. ഷിബുവിന്റെ നേതൃത്വത്തിൽ എസ്.ഐമാരായ വിഷ്ണു, സക്കീർ, എ.എസ്.ഐ നൗഷാദ്, സി.പി.ഒമാരായ അനീഷ്, സുമേഷ്, മനോജ്, വൈശാഖ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.